കനയ്യ കുമാറിന്റെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം: പിഴ വിധിച്ച ജെഎന്‍യു നടപടി കോടതി റദ്ദാക്കി 

കനയ്യ കുമാറിന്റെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം: പിഴ വിധിച്ച ജെഎന്‍യു നടപടി കോടതി റദ്ദാക്കി 

കനയ്യയ്‌ക്കെതിരായ സര്‍വകലാശാല നടപടി നിയമവിരുദ്ധവും യുക്തിരഹിതവും അനിയന്ത്രിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി

ന്യൂഡല്‍ഹി: ക്യാമ്പസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ സര്‍വകലാശാല കൈകൊണ്ട ശിക്ഷാ നടപടി ഹൈക്കോടതി തടഞ്ഞു. കനയ്യയ്‌ക്കെതിരായ സര്‍വകലാശാല നടപടി നിയമവിരുദ്ധവും യുക്തിരഹിതവും അനിയന്ത്രിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സര്‍വകലാശാലയുടെ നടപടി നിലനില്‍ക്കുന്നില്ലെന്നും വിഷയത്തില്‍ ഉചിതമായ നടപടി കൈകൊള്ളണമെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചു. കോടതി വിധിയുടെ പശ്ചാതലത്തില്‍ ശിക്ഷ പിന്‍വലിക്കുന്നതായി ജെഎന്‍യു അധികൃതര്‍ അറിയിച്ചു. 

അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് 2016ല്‍ നടത്തിയ പരിപാടിക്കിടയില്‍ കനയ്യ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു സര്‍വകലാശാലയുടെ ആരോപണം. ഈ പശ്ചാതലത്തില്‍ കഴിഞ്ഞ ജൂലൈ അഞ്ചിന് സര്‍വകലാശാലയുടെ ഉന്നതതല കമ്മീഷന്‍ കനയ്യയ്ക്ക് 10,000രൂപ പിഴ വിധിക്കുകയായിരുന്നു. അച്ചടക്കലംഘനമാരോപിച്ചായിരുന്നു നടപടി. ഇതിനെതിരെ കനയ്യ ഡല്‍ഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com