ഗോരക്ഷയുടെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുക്കടത്താരോപിച്ച് ഒരാളെ തല്ലിക്കൊന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2018 10:05 AM  |  

Last Updated: 21st July 2018 10:15 AM  |   A+A-   |  

COW

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കളെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. അക്ബര്‍ ഖാന്‍ എന്നയാളാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെതുടര്‍ന്ന് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ആല്‍വാര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. 

സുഹൃത്തിനൊപ്പം പശുക്കളുമായി നടന്നുനീങ്ങവെ ആള്‍ക്കൂട്ടം ഇയാളെ കടന്നാക്രമിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും അതിക്രൂരമായ മര്‍ദ്ദനമേറ്റിരുന്നെന്നും അക്ബര്‍ സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നതിനെതിരെ കര്‍ശനമായ നടപടികളുണ്ടാകണമെന്ന സുപ്രീം കോടതി വിധി വന്ന് നാല് ദിവസത്തിനകമാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.