ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വര്‍ഷം; നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st July 2018 02:11 AM  |  

Last Updated: 21st July 2018 02:11 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി സമ്പ്രദായം രാജ്യത്ത് നടപ്പാക്കി ഒരുവര്‍ഷം പിന്നിട്ടതിന് ശേഷമുള്ള നിര്‍ണയാക ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പഞ്ചസാര ഉള്‍പ്പടെ വിവിധ വസ്തുക്കളുടെ നികുതി കുറയ്ക്കുന്നതും റിട്ടേണ്‍സമര്‍പ്പണം ലളിതമാക്കുന്നതും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ചികിത്സയിലായതിനാല്‍ മന്ത്രി പിയുഷ് ഗോയലായിരിക്കും യോഗത്തില്‍ അധ്യക്ഷത വഹിക്കുക. സംസ്ഥാന ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ആയുര്‍വേദ ചികിത്സയിലായതിനാല്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മന്ത്രി രവീന്ദ്രനാഥാണ് യോഗത്തില്‍ പങ്കെടുക്കുക.