ബച്ചനെപ്പോലും തോൽപ്പിച്ചു; രാഹുൽ ഏത് ശക്തിമരുന്നാണ് ഉപയോ​ഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st July 2018 04:38 AM  |  

Last Updated: 21st July 2018 04:38 AM  |   A+A-   |  

 

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ പാർലമെന്റിൽ നടത്തിയ പ്രസം​ഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്ന​തി​നു മു​ന്പ് എ​ന്തു ല​ഹ​രി​യാ​ണ് രാ​ഹു​ൽ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള എം​പി​യാ​യ ഹ​ർ​സി​മ്ര​തി​ന്‍റെ സം​ശ​യം. പ​ഞ്ചാ​ബു​കാ​രെ രാ​ഹു​ൽ ല​ഹ​രി അ​ടി​മ​ക​ൾ എ​ന്നു വി​ളി​ച്ചെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​രോ​പി​ച്ചു. ഇ​ത് പാ​ർ​ല​മെ​ന്‍റാ​ണ്. മു​ന്നാ ഭാ​യി ച​ല​ച്ചി​ത്ര​ത്തി​ൽ നി​ന്നു​ള്ള രം​ഗം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി​യ​ല്ല. അ​മി​താ​ഭ് ബ​ച്ച​നെ​പ്പോ​ലും അ​ഭി​ന​യ​ത്തി​ൽ അ​ദ്ദേ​ഹം തോ​ൽ​പ്പി​ച്ചു​ക​ള​ഞ്ഞുവെന്ന് ബാദൽ പറഞ്ഞു. 

ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട​വ​ർ എ​ന്ന് ഞ​ങ്ങ​ളെ സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പ​ഞ്ചാ​ബി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്. ഇ​ന്ന് അ​ദ്ദേ​ഹം എ​ന്ത് ല​ഹ​രി​യാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് എ​ന്‍റെ സം​ശ​യം- അ​കാ​ലി​ദ​ൾ നേ​താ​വ് കൂ​ടി​യാ​യ ഹ​ർ​സി​മ്ര​ത് പ​റ​ഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായി രാഹുൽ നടത്തിയ പ്രസം​ഗത്തിൽ ബിജെപിയുടെ ഭരണ പരാജയങ്ങൾ ഒന്നൊന്നായി എടുത്തു പറ‍ഞ്ഞ് വിമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിഹത്യ നടത്തുന്നതിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു.