രാഹുലിന്റെത് ആവശ്യമില്ലാത്തെ ആലിം​ഗനമെന്ന് നരേന്ദ്രമോദി

ഞങ്ങൾ അവരോട്​ അവിശ്വാസപ്രമേയത്തി​​​ന്റെ ആവശ്യമെന്താണെന്ന്​ ചോദിച്ചു - അവസാനം ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ്​ ഉണ്ടായതെന്ന്​ നരേന്ദ്രമോദി
രാഹുലിന്റെത് ആവശ്യമില്ലാത്തെ ആലിം​ഗനമെന്ന് നരേന്ദ്രമോദി

ഷജനാപൂർ: വിശ്വാസ വോട്ടെടുപ്പിനിടെ തന്നെ ആലിംഗനം ചെയ്​ത കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി. രാഹുലിന്റെ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന്​ മോദി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച്​ നിന്നാൽ അത്​ ബിജെപിക്ക് കൂടുതൽ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. യു.പിയി​ൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്​താവന.

ഞങ്ങൾ അവരോട്​ അവിശ്വാസപ്രമേയത്തി​​​ന്റെ ആവശ്യമെന്താണെന്ന്​ ചോദിച്ചു. എന്നാൽ അതിന്​ ഉത്തരം തരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. അവസാനം ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ്​ ഉണ്ടായതെന്ന്​ നരേന്ദ്രമോദി പറഞ്ഞു. 

​പാർ​ല​മെന്റിലെ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​ക്കി​ട​യി​ലായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്​​ത​ബ്​​ധ​നാ​ക്കി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആലിംഗനം.സ്വ​ന്തം പ്ര​സം​ഗം തീ​ർ​ന്ന​യു​ട​ൻ രാ​ഹു​ൽ എ​തി​ർ​വ​ശ​ത്തേ​ക്കു ന​ട​ന്നു​ചെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. രാഹുലി​​​ന്റെ ആലിംഗനത്തെ വിമർശിച്ച്​ ഭരണപക്ഷം രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com