അശ്രദ്ധമായി വാഹനമോടിച്ച് മുന്നുകാറുകള്‍ ഇടിച്ചുതകര്‍ത്തു ; സീരിയൽ താരം പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 01:39 PM  |  

Last Updated: 22nd July 2018 01:39 PM  |   A+A-   |  

മുംബൈ: അശ്രദ്ധമായി വാഹനമോടിച്ച് മുന്നുകാറുകള്‍ ഇടിച്ചുതകര്‍ത്തതിന് സീരിയൽ താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ഥ് ശുക്ലയാണ് പോലീസ്  പിടിയിലായത്. മുംബൈ ഓഷിവാരയിലാണ് സിദ്ധാര്‍ഥിന്റെ ബിഎംഡബ്ല്യു എക്സ് 5 സ്പോര്‍ട്സ് കാര്‍ അപകടം ഉണ്ടാക്കിയത്. 

അന്നലെ വൈകീട്ട് ആറുമണിയ്ക്കായിരുന്നു സംഭവം. മൂന്നു കാറുകള്‍ ഇടിച്ചുതകര്‍ത്ത സിദ്ധാർത്ഥിന്റെ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചാണ് നിന്നത്‌. അപകടത്തില്‍ മൂന്നു പേര്‍ക്ക് നിസാര പരിക്കേറ്റു. സിദ്ധാര്‍ഥിനെ കസ്റ്റഡിയിലെടുത്ത് ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. 

ജനപ്രിയ ഹിന്ദി പരമ്പരകളായ ബാലികാവധു, ബാബുല്‍ കാ ആംഗന്‍ ഛൂട്ടേ നാ എന്നിവയില്‍ സിദ്ധാർത്ഥ് ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ, സൂര്‍മ തുടങ്ങിയ സിനിമകളിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചിട്ടുണ്ട്