കാമുകനെതിരെ പരാതി നല്‍കാന്‍ ബാഗില്‍ ഭ്രൂണവുമായി യുവതി പൊലീസ് സ്റ്റേഷനില്‍; ഞെട്ടല്‍ മാറാതെ പൊലീസുകാര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 07:47 PM  |  

Last Updated: 22nd July 2018 07:47 PM  |   A+A-   |  

 

ലഖ്‌നോ: കാമുകനെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതിയെ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. യുവതിയുടെ ബാഗില്‍ അഞ്ചുമാസമെത്തിയ ഭ്രൂണം. ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് സംഭവം.

കാമുകനെതിരെയാണ് യുവതിയുടെ പരാതി. ആറ് മാസം മുന്‍പ് പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിപ്പിച്ച് ഗുളികകള്‍ കഴിപ്പിച്ചെന്നുമാണ് പരാതി. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ഒഴിവാക്കാന്‍ യുവാവ്, ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. 

പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.