വല്ലപ്പോഴും ചിരിക്കണം പ്രധാനമന്ത്രീ.. പരിഗണിക്കാമെന്ന് മോദി

വല്ലപ്പോഴും ചിരിക്കണം പ്രധാനമന്ത്രീ.. പരിഗണിക്കാമെന്ന് മോദി

രാഹുല്‍ ഗാന്ധി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കേവേയാണ് ട്വിറ്ററിലെത്തുന്ന ഓരോ സന്ദേശങ്ങള്‍ക്കും മറുപടി കണ്ടെത്താന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയത് എന്നത് ശ്രദ്ധേയമാണ്

ന്യൂഡല്‍ഹി: ലോക്‌സഭയിലെ  അവിശ്വാസ പ്രമേയത്തോടു കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ശില്‍പി അഗര്‍വാളെന്ന ട്വിറ്റര്‍ യൂസറിന്റെ ' ഒരു കാര്യം പറയാനുണ്ട് മോദി, ഇടയ്ക്ക് ഒന്ന് ചിരിക്കണം' എന്ന ട്വീറ്റിനാണ് വിഷയം  പരിഗണിക്കാം എന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയത്.

വിശ്വാസ വോട്ടെടുപ്പിന് ശേഷം ഷാജഹാന്‍പൂരില്‍ നടന്ന കര്‍ഷകറാലിയില്‍ മോദി സംസാരിച്ചതിനെ അഭിന്ദിച്ച ഫോളോവറോട്, 125 കോടി ഇന്ത്യക്കാരുടെ അനുഗ്രഹം തനിക്കുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. 


മുത്തച്ഛനും താനുമായിരുന്നാണ് മോദിയുടെ പ്രസംഗം എപ്പോഴും കണ്ടു കൊണ്ടിരുന്നത്. പക്ഷേ ലോക്‌സഭയിലെ ഇന്നലത്തെ പ്രസംഗം കേള്‍ക്കാന്‍ അദ്ദേഹം ഉണ്ടായില്ല. ജൂലൈ 16 ന് മരിച്ചുപോയി എന്ന് മോദിക്ക് ട്വീറ്റ് ചെയ്ത അനുയായിയോട് അനുശോചനവും അറിയിച്ചിട്ടുണ്ട്.

 അവിശ്വാസ പ്രമേയം ലോക്‌സഭയിലെത്തിയപ്പോള്‍ നടത്തിയ പ്രസംഗത്തിലൂടെയും അതിന് ശേഷം മോദിയെ ആശ്ലേഷിച്ച ഇടപെടലിലൂടെയും രാഹുല്‍ ഗാന്ധി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കേവേയാണ് ട്വിറ്ററിലെത്തുന്ന ഓരോ സന്ദേശങ്ങള്‍ക്കും മറുപടി കണ്ടെത്താന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയത് എന്നത് ശ്രദ്ധേയമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com