വിട്ടുവീഴ്ച ചെയ്താല്‍ നില മെച്ചപ്പെടുത്താം; 12 സംസ്ഥാനങ്ങളില്‍ നിന്ന് 150 സീറ്റ്, പ്രതീക്ഷ വിടാതെ കോണ്‍ഗ്രസ്

12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് 150 സീറ്റ് നേടാനാകുമെന്നാണ് വിലയിരുത്തല്‍. സഖ്യത്തിലൂടെ ബാക്കി സീറ്റുകളില്‍ മേധാവിത്വമുണ്ടാക്കാന്‍ കഴിയും എന്നുമാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍
വിട്ടുവീഴ്ച ചെയ്താല്‍ നില മെച്ചപ്പെടുത്താം; 12 സംസ്ഥാനങ്ങളില്‍ നിന്ന് 150 സീറ്റ്, പ്രതീക്ഷ വിടാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വിശാലസഖ്യം രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് പ്രവര്‍ത്തക സമിതിയോഗത്തില്‍ പൊതുഅഭിപ്രായമായി ഉയര്‍ന്നുവന്നു. ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി.  

12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് 150 സീറ്റ് നേടാനാകുമെന്നാണ് വിലയിരുത്തല്‍. സഖ്യത്തിലൂടെ ബാക്കി സീറ്റുകളില്‍ മേധാവിത്വമുണ്ടാക്കാന്‍ കഴിയും എന്നുമാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍. 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാന്‍ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങള്‍ ആവശ്യമെന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ്. നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിന്‍കീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവര്‍. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തില്‍നിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.  

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭരണഘടനാസ്ഥാപനങ്ങളും ദലിതരും പിന്നാക്കവിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദമായി മാറാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും സങ്കലനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അത് ഭൂതകാലത്തെ വര്‍ത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണരണമെന്നും പീഡിതര്‍ക്കു വേണ്ടി പൊരുതണമെന്നും രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com