ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി പെട്രോള്‍ കിട്ടില്ല; പുതിയ നിര്‍ദേശവുമായി ഹൈദരാബാദ് പൊലീസ്

ഹെല്‍മറ്റ് ധരിക്കാതെ പമ്പില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ വില്‍ക്കേണ്ട എന്ന നിര്‍ദേശമാണ് പൊലീസ് വെക്കുന്നത്
ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി പെട്രോള്‍ കിട്ടില്ല; പുതിയ നിര്‍ദേശവുമായി ഹൈദരാബാദ് പൊലീസ്

ഹൈദരാബാദ്; പിഴയിലും പൊലീസ് ചെയ്യിങ്ങിലും ഒന്നും വീഴാത്ത ഇരു ചക്രവാഹന യാത്രക്കാരെ പെട്രോളില്‍ വീഴ്ത്താനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഹൈദരാബാദ് പൊലീസ്. നാട്ടുകാരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ പെട്രോള്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്താലാണ് ഹൈദരാബാദ് പൊലീസ്. ഹെല്‍മറ്റ് ധരിക്കാതെ പമ്പില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ വില്‍ക്കേണ്ട എന്ന നിര്‍ദേശമാണ് പൊലീസ് വെക്കുന്നത്. 

ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടാകുമെന്നാണ് ഹൈദരാബാദ് ട്രാഫിക് ഡിസിപി ബാബു റാവു പറയുന്നത്. ഹൈക്കോര്‍ട്ടില്‍ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് പൊലീസ്. നഗരത്തിലെ പെട്രോള്‍ പമ്പ് ഉടമകളുമായി ഉടന്‍ മീറ്റിങ് വിളിക്കുമെന്നും ഇതിലൂടെ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാബു റാവു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com