തിരക്കേറിയ റോഡില്‍ ട്രാഫിക്ക് പൊലിസായി ജാക്കി ഷെറോഫ്; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 03:20 PM  |  

Last Updated: 23rd July 2018 03:20 PM  |   A+A-   |  

 

ലഖ്‌നോ: ലഖ്‌നോയിലെ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്ന ജാക്കി ഷെറോഫിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇക്കഴിഞ്ഞ ദിവസമാണ് തിരക്കേറിയ നഗരത്തില്‍ 61 കാരനായ ഷെറോഫ് കാറില്‍ നിന്നും പുറത്തിറങ്ങി ഗതാഗതം നിയന്ത്രിച്ചത്. ഈ വീഡിയോ ജാക്കി ഷെറോഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി.

 

കാറില്‍ നിന്നും ഇറങ്ങി ജാക്കി ഷെറോഫ് ട്രാഫിക്ക് നിയന്ത്രിക്കുന്നത് കണ്ട് പൊതുജനം അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. ഗതാഗതകുരുക്കില്‍ നിന്ന് മറ്റ് വാഹനങ്ങളെ കടത്തിവിട്ട ശേഷമാണ് ഷെറോഫിന്റെ വാഹനം കടന്നുപോയത്‌