ഇതാണ് മോദിയുടെ ക്രൂരമായ പുതിയ ഇന്ത്യ; ആള്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ രാഹുല്‍ ഗാന്ധി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 02:16 PM  |  

Last Updated: 23rd July 2018 02:23 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ആള്‍വാറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത് ആശുപത്രിയുണ്ടായിരുന്നിട്ടും ഇരയായ റക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് മൂന്നുമണിക്കൂറെടുത്തു. ഇത് മോദിയുടെ പുതിയ ഇന്ത്യയുടെ പ്രതിഫലനമാണെന്ന് രാഹുല്‍ പറഞ്ഞു. 

മനുഷ്യത്വം വിദ്വേഷമായി മാറിയ, മനുഷ്യര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്ന ഇതാണ് മോദിയുടെ ക്രൂരമായ പുതിയ ഇന്ത്യ-രാഹുല്‍ പറഞ്ഞു. 

ശനിയാഴ്ചയാണ് പശുക്കടത്തുകാരന്‍ എന്നാരോപിച്ച് ഏഴുപേരടങ്ങുന്ന സംഘം ആള്‍വാറില്‍ റക്ബര്‍ ഖാനെ തല്ലിക്കൊന്നത്. ഹരിയാനയിലെ കോല്‍ഗ്‌നാവില്‍ നിന്നും രാജ്ഥാനിലെ രാംഗറിലെ ലാല്‍വാന്ദിയിലേക്ക് രണ്ടു പശുക്കളുമായെത്തിയ ഖാനെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.  കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരാണ് പൊലീസ് പിടിയിലുള്ളത്.