കിടപ്പ് രോഗികള്‍ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയര്‍ ഇന്ത്യ; പ്രവാസികള്‍ക്ക് തിരിച്ചടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 06:37 AM  |  

Last Updated: 23rd July 2018 07:16 AM  |   A+A-   |  

stre

കിടപ്പ് രോഗികള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള സ്‌ട്രെച്ചര്‍ സംവിധാനമുള്ള വിമാന ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ.  പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് എയര്‍ ഇന്ത്യയുടെ നടപടി.

നിലവില്‍ ദുബായില്‍ നിന്നും ഒരു രോഗിയെ നാട്ടിലെത്തിക്കാന്‍ നാലര ലക്ഷം രൂപയാണ് വേണ്ടിവരുന്നത്.  ഇക്കണോമിക് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയതാണ് ടിക്കറ്റ് നിരക്ക് നിരക്ക് കൂടാന്‍ കാരണം. ഇതുവരെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടുപോകുന്നതിന് സ്‌ട്രെച്ചര്‍ ടിക്കറ്റ് നല്‍കിയിരുന്നത്. ജൂലൈ 20 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.