കുട്ടിക്കടത്ത് ആരോപിച്ച് മാനസിക വൈകല്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; 14 പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 07:18 PM  |  

Last Updated: 23rd July 2018 07:18 PM  |   A+A-   |  

 

ഭോ​പ്പാ​ല്‍: രാജ്യത്ത് വീണ്ടും ആ​ള്‍​ക്കൂ​ട്ട കൊ​ല​പാതകം. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്‌ മ​ധ്യ​പ്ര​ദേ​ശി​ല്‍ മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള യു​വ​തി​യെ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സിം​ഗ്രൗ​ളി ജി​ല്ല​യി​ലെ ബാ​ര്‍​ഗ​ഡി​ലാ​ണു സം​ഭ​വം. മ​രി​ച്ച യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 25-30 വ​യ​സി​നി​ടെ പ്രാ​യ​മു​ള്ള സ്ത്രീ​യാ​ണു മ​രി​ച്ച​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. 

ബാ​ര്‍​ഗ​ഡി​ലെ വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​ന​സി​ക ദൗ​ര്‍​ബ​ല്യ​മു​ള്ള ഈ ​സ്ത്രീ കു​റ​ച്ചു​കാ​ല​മാ​യി മേ​ഖ​ല​യി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന​താ​യി നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്‌ വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഈ ​സ്ത്രീ​യെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ഇ​വ​ര്‍ സ്ത്രീ​യെ ആ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി. ഭോ​ഷ് ഗ്രാ​മ​വാ​സി​യാ​യ ഹീ​ര സിം​ഗ് ഗോ​ണ്ട് എ​ന്ന​യാ​ള്‍ സ്ത്രീ​യെ കോ​ടാ​ലി​കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തി. ഇ​തേ​സ​മ​യം, കു​റ​ച്ചു​പേ​ര്‍ ചേ​ര്‍​ന്ന് ഇ​വ​രെ ലാ​ത്തി​യും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചു ത​ല്ലി​ച്ച​ത​ച്ചു. ഇ​തോ​ടെ യു​വ​തി ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി ഓ​ടി. എ​ന്നാ​ല്‍ സ​മീ​പ​ത്തെ സ്കൂ​ളി​നു സ​മീ​പ​ത്ത് വ​ച്ച്‌ ആ​ള്‍​ക്കൂ​ട്ടം സ്ത്രീ​യെ വീ​ണ്ടും ആ​ക്ര​മി​ച്ചു. ബോ​ധം​ന​ഷ്ട​പ്പെ​ട്ട യു​വ​തി​യെ ആ​ള്‍​ക്കൂ​ട്ടം വ​ലി​ച്ചി​ഴ​ച്ച്‌ വ​ന​പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നോ​ട് കു​റ്റ​ക്കാ​രി​ല്‍ ചി​ല​ര്‍ കു​റ്റം ഏ​റ്റു പ​റ​ഞ്ഞ​താ​യും ആ​ക്ര​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. 

മേ​ഖ​ല​യി​ല്‍ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​ര്‍ വ്യാ​പ​ക​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ള്‍. ഇ​ത്ത​ര​ത്തി​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ കു​റി​ച്ച്‌ വി​വ​രം ന​ല്‍​ക​ണ​മെ​ന്നും പോ​ലീ​സ് നാ​ട്ടു​കാ​രോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​ണ്ട്.