ധനമന്ത്രി ഉറങ്ങുകയാണോ?; വായ്പ തിരിച്ചുപിടിക്കൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം നിലച്ചതിൽ കേന്ദ്രത്തിനെതിരെ കോടതി 

ഡെ​ബ്റ്റ്സ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ(​ഡി​ആ​ർ​ടി) പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബോം​ബെ ഹൈ​ക്കോ​ട​തി
ധനമന്ത്രി ഉറങ്ങുകയാണോ?; വായ്പ തിരിച്ചുപിടിക്കൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം നിലച്ചതിൽ കേന്ദ്രത്തിനെതിരെ കോടതി 

മും​ബൈ: ഡെ​ബ്റ്റ്സ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ(​ഡി​ആ​ർ​ടി) പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബോം​ബെ ഹൈ​ക്കോ​ട​തി. ഒ​രു പ്ര​ധാ​ന ഏ​ജ​ൻ​സി പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ടും രാ​ജ്യ​ത്തെ ധ​ന​മ​ന്ത്രി ഉ​റ​ങ്ങു​ക​യാ​ണോ എ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വാ​യ്പാ തി​രി​ച്ചു​പി​ടി​ക്ക​ൽ, സാമ്പത്തിക സ്ഥാ​പ​ന​ങ്ങ​ൾ, ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ടു​കാ​ർ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഡി​ആ​ർ​ടി​യാ​ണ്.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് അ​രു​ണ്‍ ജ​യ്റ്റ്ലി അ​വ​ധി​യി​ൽ പോ​യ​തി​നാ​ൽ പി​യൂ​ഷ് ഗോ​യ​ലി​നാ​ണ് ഇ​പ്പോ​ൾ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല. മാ​സ​ങ്ങ​ൾ​ക്കു മുമ്പ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ അ​ട​ച്ചി​ട്ട ഡി​ആ​ർ​ടി ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.ബാ​ങ്ക് ത​ട്ടി​പ്പു​കാ​ര​ൻ നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി, എ​സ്സാ​ർ ഗ്രൂ​പ്പ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഈ ​ഓ​ഫീ​സി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഈ ​രേ​ഖ​ക​ൾ ന​ശി​ച്ച​താ​യാ​ണു സൂ​ച​ന. തീ​പി​ടി​ത്തം ക​രു​തി​ക്കൂ​ട്ടി​യു​ള്ള​താ​ണെ​ന്നും രേ​ഖ​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സാമ്പത്തിക ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ആ​ർ​ടി ഓ​ഫീ​സ് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.  ഈ ​സ്ഥാ​പ​നം അ​ട​ച്ചി​ട്ട​തി​നെ​തി​രേ ഡെ​ബ്റ്റ്സ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് എ.​എ​സ്.​ഓ​ക, റി​യാ​സ് ച​ഗ്ല എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് ധ​ന​മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. ദ​ക്ഷി​ണ മും​ബൈ​യി​ൽ ഡി​ആ​ർ​ടി​ക്ക് മ​റ്റൊ​രു ഓ​ഫീ​സ് ഏ​ർ​പ്പാ​ടാ​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com