ബുറാഡി കൂട്ടക്കൊലയുടെ അവസാനസാക്ഷിയും മരണത്തിന് കീഴടങ്ങി

കൊല്ലപ്പെട്ട ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീട്ടില്‍ ജീവനോടെ അവശേഷിച്ചിരുന്ന അവസാനത്തെ അംഗമായിരുന്നു ടോമി
ബുറാഡി കൂട്ടക്കൊലയുടെ അവസാനസാക്ഷിയും മരണത്തിന് കീഴടങ്ങി


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയെ ഞെട്ടിച്ച ബുറാഡിയിലെ 11 പേരുടെ കൂട്ടമരണത്തിനു നിശബ്ദ സാക്ഷിയായിരുന്ന ആ നായ്ക്കുട്ടിയും ചത്തു. സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ആ കുടുംബം പോറ്റി വളര്‍ത്തിയ ടോമി എന്ന നായ അഭയകേന്ദ്രത്തില്‍ ചത്തുവീണത്. പെട്ടെന്നുണ്ടായ 'ഷോക്കില്‍' ഹൃദയാഘാതം സംഭവിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീട്ടില്‍ ജീവനോടെ അവശേഷിച്ചിരുന്ന അവസാനത്തെ അംഗമായിരുന്നു ടോമി.  

ഇക്കഴിഞ്ഞ ജൂണ്‍ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങി മരിച്ച നിലയിലായിരുന്നു. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം നാരായണ്‍ ദേവി(77)യുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. നാരായണ്‍ ദേവിയുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്‌നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക (33) എന്നിവരെയാണു തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മൃതശരീരങ്ങള്‍ക്കരികെ ജനലില്‍ കെട്ടിയിട്ട നിലയിലായിരുന്നു ടോമി. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട ഈ സങ്കരയിനം നായ്ക്കുട്ടി മരണം നടന്ന ദിവസം ശബ്ദമൊന്നുമുണ്ടാക്കിയില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. കൂട്ടമരണത്തിനു ശേഷം ടോമിയെ ഡല്‍ഹി പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. പിറ്റ്ബുള്‍ ഇനമായതിനാല്‍ത്തന്നെ അക്രമാസക്തനായിരുന്നു ടോമി. എന്നാല്‍ ഇതിന്റെ സംരക്ഷണത്തിനു തയാറാണെന്നു കാണിച്ച് സഞ്ജയ് മോഹപത്ര എന്ന മൃഗ സംരക്ഷകന്‍ രംഗത്തു വന്നു. പൊലീസ് നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കി ടോമിയെ നോയിഡയിലുള്ള സഞ്ജയുടെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്തു. 

തുടക്കത്തില്‍ ഏറെ അപകടകാരിയായിരുന്ന ടോമി പിന്നീട് ആവശ്യത്തിനു ശുശ്രൂഷ ലഭിച്ചതോടെ ശാന്തനായി മാറിയെന്നും സഞ്ജയ് പറയുന്നു. ഏഴു വയസ്സുകാരനായ ടോമി കൂട്ടമരണ സംഭവത്തിനു ശേഷം ക്ഷീണിതായിരുന്നു. എന്നാല്‍ ശരിയായ പരിചരണം ലഭിച്ചതോടെ തൂക്കം ഉള്‍പ്പെടെ കൂടി ഊര്‍ജസ്വലത കൈവരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ഭക്ഷണം നല്‍കി. അഞ്ചു മണിക്ക് സംരക്ഷണ കേന്ദ്രത്തിലെ കാവല്‍ക്കാരനൊപ്പം നടക്കാന്‍ പോയി. തിരികെ വന്ന് ഗേറ്റ് കടന്നയുടനെ നിലത്തേക്കു വീഴുകയായിരുന്നു. ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചത്തു. 

തുടര്‍ന്നു സംഭവം നോയിഡയിലെയും ഡല്‍ഹിയിലെയും പൊലീസിനെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനിടയിലാണ് 'ഷോക്ക്' കൊണ്ടുള്ള ഹൃദയാഘാതമാണെന്നു വ്യക്തമായത്. പിന്നീട് പ്രത്യേക പൂജകളോടെ ടോമിയുടെ മൃതദേഹം അടക്കുകയും ചെയ്തു. സ്ഥിരം ഉടമകളുടെ സമീപത്തു നിന്നു മാറി നില്‍ക്കുമ്പോള്‍ വളര്‍ത്തുനായ്ക്കളുടെ ആരോഗ്യം ക്ഷയിക്കുന്നതു പതിവാണ്. എന്നാല്‍ ടോമിയുടെ കാര്യത്തില്‍ അങ്ങനെയുണ്ടായിരുന്നില്ലെന്ന് നാരായണ്‍ ദേവിയുടെ പേരക്കുട്ടിയായ പ്രകാശ് സിങ് പറയുന്നു. 

ഭാട്ടിയ കുടുംബത്തിലെ അവശേഷിക്കുന്ന ഒരേയൊരു അംഗമെന്ന നിലയില്‍ ടോമിയെ ഏറ്റെടുക്കാനുള്ള ശ്രമത്തിലായിരുന്നു പ്രകാശ്. മറ്റുള്ളവരോട് ഇണങ്ങുന്ന വിധത്തില്‍ ടോമിയെ പരിശീലിപ്പിച്ചെടുക്കണമെന്നും പ്രകാശ് സഞ്ജയിനോട് ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്കിടെ വിഡിയോ കോളിലൂടെയും ടോമിയുടെ ആരോഗ്യനില പ്രകാശ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ ടോമി ചത്തുപോയ വിവരം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com