വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല, ജനങ്ങളുടെ മുന്നില്‍ മുട്ടിലിഴഞ്ഞ് എംഎല്‍എ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 08:04 PM  |  

Last Updated: 23rd July 2018 08:04 PM  |   A+A-   |  

 

ഗുവഹാത്തി: തെരഞ്ഞടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ സര്‍വസാധാരണമാണ്. വോട്ട് കിട്ടിയാല്‍ പിന്നെ ചിലര്‍ മണ്ഡലം കാണാറുപോലുമില്ല. എന്നാല്‍ ഈ ജനപ്രതിനിധികള്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് ആസാമില്‍ നിന്നുള്ള ഈ എംഎല്‍എ. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ജനങ്ങളോട് മുട്ടിലിരുന്ന് മാപ്പുചോദിച്ചു.

അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രൂപ്ജ്യോതി കര്‍മിയാണ് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് രോഗികള്‍ക്കു മുന്നില്‍ മാപ്പിരന്നത്.  അസമിലെ മരിയാനി ജോഹത്ത് ജില്ലയിലെ മരിയാനി മ!ണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രൂപ്ജ്യോതി കര്‍മി. രോഗികള്‍ക്ക് മതിയായ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്നും മാപ്പു തരണമെന്നും മുട്ടില്‍ നിന്ന് കൂപ്പുകൈകളോടെ അദ്ദേഹം രോഗികളോട് പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് രൂപ്ജ്യോതി കര്‍മി. 

ഗ്രാമങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഏഴ് ഡോക്ടര്‍മാരെ നിയമിച്ചുവെങ്കിലും എംഎല്‍എയുടെ സന്ദര്‍ശന സമയത്ത് ഒരു ഡോക്ടര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.