150വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു; രണ്ടുപേര്‍ മരിച്ചു 

കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായിരുന്നെന്നും ഇതുമുലമാണ് കെട്ടിടം തകര്‍ന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
150വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു; രണ്ടുപേര്‍ മരിച്ചു 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 150വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. മുന്‍ചിപ്പാറയിലുള്ള മാര്‍ക്കറ്റിനകത്ത് സ്ഥിതിചെയ്തിരുന്ന രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നില തകര്‍ന്നുവീണാണ് അപകടമുണ്ടായത്. 

ഇന്നലെ രാവിലെയാണ് കെട്ടിടം തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായിരുന്നെന്നും ഇതുമുലമാണ് കെട്ടിടം തകര്‍ന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സും പൊലീസിന്റെ ദുരന്തനിവാരണ സംഘവും സംഭവം നടന്നയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 

60കാരനായ ഗോപാല്‍ നാസ്‌കറും 48കാരന്‍ മാനിക് എന്നയാളുമാണ് മരിച്ചത്. രതന്‍ ചൗധരി(48), ബിനോദ് ഷാ(50) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സംഭവം നടക്കുമ്പോള്‍ മരിച്ച രണ്ടുപേര്‍ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം 4: 30യോടെയാണ് ആദ്യ മൃതദേഹം പുറത്തെടുത്തതെന്നും പിന്നീട് രണ്ടുമണിക്കൂറോളം പിന്നിട്ടശേഷമാണ് രണ്ടാമത്തെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചതെന്നും ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com