ട്രെയിന്‍ വിവരങ്ങള്‍ ഇനി വാട്‌സ്ആപ്പിലും തത്സമയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2018 08:56 AM  |  

Last Updated: 24th July 2018 08:56 AM  |   A+A-   |  

train

ന്യൂഡല്‍ഹി: ട്രെയിന്‍ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് വാട്‌സാപ്പിലൂടെ തത്സമയം അറിയാനുള്ള ക്രമീകരണമൊരുക്കി റെയില്‍വേ. ട്രെയിന്‍ സമയം, ബുക്കിങ് സ്റ്റാറ്റസ്, കാന്‍സലേഷന്‍, പ്ലാറ്റ്‌ഫോം നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇനി വാട്‌സാപ്പിലൂടെയും അറിയാന്‍ കഴിയും. 

7349389104 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത ശെഷം വാട്‌സ്ആപ്പിലൂടെ ട്രെയിന്‍ നമ്പര്‍ അയച്ചുനല്‍കിയാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നാണ് റെയില്‍വെ അറിയിച്ചത്. സെര്‍വര്‍ തിരക്കിലല്ലാത്ത സമയത്ത് 10സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിവരങ്ങള്‍ ലഭ്യമാകും. മേക്ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് വഴി ട്രെയിന്‍ വിവരങ്ങള്‍ അറിയാനുള്ള സംവിധാനം റെയില്‍വെ ഒരുക്കിയിരിക്കുന്നത്.