യുവാക്കളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു: ആള്‍ദൈവം അറസ്റ്റില്‍

യുവാക്കളെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവത്തെ പൊലീസ് അറസ്റ്റു ചെയ്തു.
യുവാക്കളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു: ആള്‍ദൈവം അറസ്റ്റില്‍

പര്‍ബാനി: യുവാക്കളെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവത്തെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പര്‍ബാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആസിഫ് നൂരി(38)നെയാണ് അറസ്റ്റു ചെയ്തത്. ആസിഫ് യുവാക്കളെ ലൈംഗിക പീഡനത്തിനു നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെ തുടര്‍ന്നു ലഭിച്ച പരാതിയിലാണ് അറസ്റ്റ്.

ആള്‍ദൈവം ചമഞ്ഞു വശീകരിച്ചാണ് ആസിഫ് യുവാക്കളെ പീഡനത്തിന് ഇരയാക്കിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ആരാധനാലയത്തെ അപകീര്‍ത്തിപരമായി ഉപയോഗിച്ചതിനു 295ാം വകുപ്പു പ്രകാരം ആസിഫ് നൂരിക്കെതിരെ കേസെടുത്തു. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കുന്ന 377ാം വകുപ്പ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഇതു പ്രതിക്കെതിരെ ചുമത്തില്ലെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com