തീയേറ്ററില്‍ എത്തിയപ്പോള്‍ കണ്ടത് പ്രിയതമനൊപ്പം മറ്റൊരു പെണ്‍കുട്ടി; മകളുടെ കാമുകനെ തല്ലിച്ചതച്ച് അച്ഛന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2018 09:58 PM  |  

Last Updated: 25th July 2018 09:58 PM  |   A+A-   |  

west-end

പ്രതീകാത്മക ചിത്രം

 

കൊല്‍ക്കത്ത: മകളെ വഞ്ചിച്ച കാമുകനെ പിതാവ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. കാമുകന്‍ തന്നെ വഞ്ചിച്ചെന്ന് മകള്‍ വെളിപ്പെടുത്തിയതാടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കാമുകനെ പിതാവ് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. കൊല്‍ക്കത്തയിലാണ് സംഭവം.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ കാമുകന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ പെണ്‍കുട്ടി വഞ്ചിക്കപ്പെട്ടതായി സംശയിച്ചു. കാമുകനെ കാണാന്‍ പെണ്‍കുട്ടി സ്‌കൂളിലെത്തി. എന്നാല്‍ അവിടെ കാമുകനെ കാണാത്തതിനാല്‍ തിരഞ്ഞ് തിയേറ്ററില്‍ എത്തുകയായിരുന്നു. തിയേറ്ററില്‍വച്ച് കാമുകനൊപ്പം മറ്റൊരു പെണ്‍കുട്ടിയെ കണ്ട പെണ്‍കുട്ടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയുമായി തനിക്കൊരു ബന്ധമില്ലെന്ന് എത്ര പറഞ്ഞിട്ടും പെണ്‍കുട്ടി ചെവി കൊടുത്തില്ല. കരച്ചില്‍കേട്ട് ആളുകള്‍ കൂടുകയും പെണ്‍കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. 

വിവരം കേട്ടയുടന്‍ തിയേറ്ററിലെത്തിയ അച്ഛന്‍ മകളോടൊപ്പം കാമുകനെയും കാറില്‍ ബലമായി പിടിച്ചുകയറ്റി. തുടര്‍ന്ന് റീജന്റ് പാര്‍ക്കിലെ തന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവരുകയും കാമുകനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കാമുകന്റെ അമ്മയെ ഫോണില്‍ വിളിക്കുകയും ഫ്‌ലാറ്റിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പറഞ്ഞ പ്രകാരം വന്നില്ലെങ്കില്‍ മകനെ ഇനിയും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണ് നടന്ന സംഭവമെന്നാണ് പൊലീസ് പറയുന്നത്.

നഗരത്തിലെ ഒരു ഫ്‌ലാറ്റിലേക്കാണ് പെണ്‍കുട്ടിയുടെ പിതാവ് ഇരുവരെയും കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവച്ച് ഇയാള്‍ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. മണിക്കൂറുകളോളം തടഞ്ഞുവച്ചതിന് ശേഷമാണ് ആണ്‍കുട്ടിയുടെ മാതാവിനെ വിവരമറിയിച്ചത്. എങ്ങനെ പെരുമാറണമെന്ന് മകനെ പഠിപ്പിക്കണമെന്നും, ഫ്‌ലാറ്റില്‍ വന്നാല്‍ മകനെ കൊണ്ടു പോകാമെന്നുമായിരുന്നു ഇയാള്‍ ആണ്‍കുട്ടിയുടെ മാതാവിനോട് പറഞ്ഞത്.

എന്നാല്‍ വിവരമറിഞ്ഞ മാതാവ് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മാതാവിനൊപ്പം പൊലീസ് എത്തിയാണ് ആണ്‍കുട്ടിയെ മോചിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് ഫ്‌ലാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.