നിയമപരമായ നടപടികള്‍ നേരിടാന്‍ തയാറാണ്: വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് കടന്നു കളഞ്ഞ മദ്യവ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നതായി വിവരം.
നിയമപരമായ നടപടികള്‍ നേരിടാന്‍ തയാറാണ്: വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് കടന്നു കളഞ്ഞ മദ്യവ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നതായി വിവരം. നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യന്‍ അധികൃതരെ സമീപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ നിരവധി ബാങ്കുകളില്‍ നിന്നായി മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഏകദേശം 9000 കോടി രൂപയുടെ വായ്പ്പാ തുക തിരിച്ചടക്കാനുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങവെയാണ് മല്യ വിദേശത്തേക്ക് കടന്നത്. 

സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് മല്യയെ തിരിച്ചുവരാന്‍് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ നിയമമനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ വിദേശത്തുള്ളതടക്കമുള്ള സമ്പാദ്യം കേന്ദ്രസര്‍ക്കാരിന് കണ്ടുകെട്ടാം. അതേസമയം, മല്യയെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നാണ് അധികൃതരുടെ നിലപാട്.

അതേസമയം, കോടതി നിര്‍ദ്ദേശ പ്രകാരം തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ കൈമാറാന്‍ തയ്യാറാണെന്ന് മല്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2016 ഏപ്രിലില്‍ തന്റെ അവസ്ഥ വിവരിച്ച് കൊണ്ട് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ക്ക് വേണ്ടി തന്നെ കുരിശിലേറ്റണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി അവര്‍ തന്നെ സാമ്പത്തിക കുറ്റവാളിയായി മുദ്ര കുത്തുകയാണെന്നും ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മല്യ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com