പട്ടേല്‍ പ്രക്ഷോഭത്തില്‍ ബിജെപി എംഎല്‍എയുടെ ഓഫീസ് നശിപ്പിച്ച കേസ്; ഹാര്‍ദിക് പട്ടേലിന് രണ്ടുവര്‍ഷം തടവ്

2015ലെ പട്ടേല്‍  കലാപ കേസില്‍ പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ
പട്ടേല്‍ പ്രക്ഷോഭത്തില്‍ ബിജെപി എംഎല്‍എയുടെ ഓഫീസ് നശിപ്പിച്ച കേസ്; ഹാര്‍ദിക് പട്ടേലിന് രണ്ടുവര്‍ഷം തടവ്

വിസ്‌നഗര്‍: 2015ലെ പട്ടേല്‍  കലാപ കേസില്‍ പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ. വിസ്‌നഗര്‍ കോടതിയാണ് പട്ടേലിന് ശിക്ഷ വിധിച്ചത്.  പട്ടേലും രണ്ട് അണികളും വിസ്‌നഗറിലുള്ള ബിജെപി എംഎല്‍എയുടെ ഓഫീസ് നശിപ്പിച്ചു എന്നാണ് കേസ്. കോടതി വിധി വന്നതിന് പിന്നാലെ അണികളോട് സംയമനം പാലിക്കാന്‍ ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടു. 

പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി ആയിരുന്നു 5000ത്തോളം വരുന്ന പ്രക്ഷോഭകാരികള്‍ എംഎല്‍എ ഋഷികേശ് പട്ടേലിന്റെ ഓഫീസ് ആക്രമിച്ചത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ബാര്‍ദിക്കിനും മറ്റു പതിനേഴുപേര്‍ക്കും എതിരെ ചുമത്തിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com