ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ മയക്കുമരുന്ന് നല്‍കി 29 പെണ്‍കുട്ടികളെ പീഡിപ്പിച്ചു ; സിബിഐ അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍

ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ മയക്കുമരുന്ന് നല്‍കി 29 പെണ്‍കുട്ടികളെ പീഡിപ്പിച്ചു ; സിബിഐ അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍

ബാലികാസംരക്ഷണ കേന്ദ്രത്തിലെ 42 പെണ്‍കുട്ടികളെയും  പൊലീസിന്റെ സഹായത്തോടെ രക്ഷപെടുത്തിയതായി സാമൂഹ്യക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു

പാട്‌ന: മുസാഫര്‍പൂരിലെ ബാലികാ സംരക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 44 കുട്ടികളില്‍ 29 പേരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ബാലികാസംരക്ഷണ കേന്ദ്രത്തിലെ 42 പെണ്‍കുട്ടികളെയും  പൊലീസിന്റെ സഹായത്തോടെ രക്ഷപെടുത്തിയതായി സാമൂഹ്യക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. പീഡനം ചെറുത്ത കുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന പെണ്‍കുട്ടികളുടെ വെളിപ്പെടുത്തിലിന്‍മേലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ലഹരിമരുന്ന് ഉപയോഗിച്ച് മയക്കിക്കിടത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്നും മറ്റ് ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും കുട്ടികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ വെൡപ്പെടുത്തി. നിരന്തരമായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ചില കുട്ടികളില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.രക്ഷപെടുത്തിയ കുട്ടികളെ മധുബനിയിലേക്കും പാട്‌നയിലേക്കും മാറ്റിയിട്ടുണ്ട്.

ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ കൗണ്‍സിലിംഗ് ക്ലാസുകളിലാണ് സംരക്ഷണ കേന്ദ്രത്തില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തുന്ന സംരക്ഷണകേന്ദ്രത്തില്‍ വച്ച് രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍.

സംഭവം ഗൗരവകരമാണെന്നും ബിഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.എന്നാല്‍ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് ബിഹാര്‍ സര്‍ക്കാരിന്റെ നിലപാട്.സംഭവത്തില്‍ ജെഡിയു നേതാവടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുസഫര്‍പുര്‍ പൊലീസ് അറിയിച്ചു.

സംരക്ഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന വിവരം നേരത്തെ ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് ദുരൂഹമാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. മാര്‍ച്ച് മാസം തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും സര്‍ക്കാര്‍ അന്വേഷിക്കാന്‍ പോലും തയ്യാറാവാതിരുന്നതാണ് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com