വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; കുഞ്ഞിന്റെ വായില്‍ ടോയ്‌ലറ്റ് പേപ്പര്‍ കുത്തിത്തിരുകിയ നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2018 06:40 PM  |  

Last Updated: 25th July 2018 06:40 PM  |   A+A-   |  

 

ന്യൂഡല്‍ഹി: വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഗുവാഹത്തി -ഡല്‍ഹി എയര്‍ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ ജനിച്ച കുഞ്ഞിന്റെ വായില്‍ ടോയ്‌ലറ്റ് പേപ്പര്‍ കുത്തിത്തിരുകിയ നിലയിലായിരുന്നു മൃതദേഹം.

ഇംഫാലില്‍ നിന്നുളള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.