വെള്ളം പൊങ്ങി, സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല; ഹെലികോപ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എട്ടാംക്ലാസുകാരിയുടെ കത്ത്

കനത്തമഴയില്‍ വെള്ളം കയറിയതിന് പിന്നാലെ സ്‌കൂളില്‍ എത്താന്‍ ഹെലികോപ്റ്റര്‍ വേണമെന്നാവശ്യപ്പെട്ട് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചു
വെള്ളം പൊങ്ങി, സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല; ഹെലികോപ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എട്ടാംക്ലാസുകാരിയുടെ കത്ത്

ലഖ്‌നോ: കനത്തമഴയില്‍ വെള്ളം കയറിയതിന് പിന്നാലെ സ്‌കൂളില്‍ എത്താന്‍ ഹെലികോപ്റ്റര്‍ വേണമെന്നാവശ്യപ്പെട്ട് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചു. യോഗി ആദിത്യനാഥിനാണ് വിദ്യാര്‍ത്ഥിനി കത്തയച്ചിരിക്കുന്നത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിയില്‍ വെള്ളം കയറിയിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും ഭാവനയുടെ കത്തില്‍ പറയുന്നു. 

ഉത്തര്‍പ്രദേശിലെ മര്‍ഹല ഗ്രാമത്തിലാണ് ഭാവനയുടെ വീട്. ഇവിടെ സ്‌കൂളില്ലാത്തതിനാല്‍ അടുത്തുള്ള ഗ്രാമത്തിലെ സ്‌കൂളിലാണ് ഭാവന പഠിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്നാണ് വഴിയില്‍ വെള്ളം കയറിയത്. അതിനാല്‍ ദിവസങ്ങളായി സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. തന്നെപ്പോലെ നിരവധി പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് ഭാവന പറയുന്നു. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മോദിസര്‍ക്കാര്‍ രൂപീകരിച്ച 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിയെക്കുറിച്ചും വിദ്യാഭ്യാസാവകാശത്തെക്കുറിച്ചും ഭാവന കത്തിലൂടെ യോഗിയെ ഓര്‍മിപ്പിക്കുന്നു. വിഷയത്തിന്റെ അടിയന്തരപ്രാധാന്യം സര്‍ക്കാര്‍ മനസ്സിലാക്കണം. സ്‌കൂളിലെത്താന്‍ ഹെലികോപ്ടര്‍ ക്രമീകരിച്ചുനല്‍കിയിട്ടാണെങ്കിലും ഈ വിഷയത്തോട് പ്രതികരിക്കണമെന്നും ഭാവന ആവശ്യപ്പെടുന്നു. 

പെണ്‍കുട്ടികളുടെ പഠിക്കാനുള്ള ആഗ്രഹത്തിന് തടസ്സം നില്‍ക്കുന്നത് സംസ്ഥാനത്ത് അടിസ്ഥാനസൗകര്യവികസനമില്ലാത്തതാണെന്നും ഭാവന ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com