ഒരു നിമിഷം കൊണ്ട് വേണമെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാം, പക്ഷേ താല്‍പര്യമില്ല: ഹേമമാലിനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2018 10:44 PM  |  

Last Updated: 26th July 2018 11:11 PM  |   A+A-   |  

 

ജയ്പൂര്‍: തനിക്ക് എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയാകാമെന്നും എന്നാല്‍ അതിന് താല്‍പ്പര്യമില്ലെന്നും ബിജെപി എംപിയും നടിയുമായ ഹേമമാലിനി. പാര്‍ലമെന്ററി ഇലക്ഷന്‍ നടക്കാനിരിക്കെയാണ് എംപി ഇങ്ങനെ പറഞ്ഞത്. താനൊരു സിനിമാതാരമായിരുന്നതിനാണ് എംപി ആകാന്‍ കഴിഞ്ഞതെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു.

'ഒരു നിമിഷം കൊണ്ട് വേണമെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാം. എന്നാല്‍ ഞാന്‍ അതിന് താല്‍പ്പര്യപ്പെടുന്നില്ല. കാരണം അതൊരു ബന്ധനമാണ്. ബന്ധിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'- ഹേമമാലിനി വ്യക്തമാക്കി. 

മണ്ഡലത്തിന്റെ ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ മാഥുര മണ്ഡലത്തെയാണ് ഹേമ പ്രതിനിധീകരിക്കുന്നത്. മോദിഭരണത്തില്‍ കര്‍ഷകരും സ്ത്രീകളും തൃപ്തരാണെന്നും ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും അവര്‍ എംപി പറഞ്ഞു.