ഫേസ്ബുക്ക് ഇടപെട്ടു, പൊലീസ് പാഞ്ഞെത്തി, ആത്മഹത്യ പൊളിഞ്ഞു
By സമകാലിക മലയാളം ഡെസ്ക് | Published: 26th July 2018 06:49 AM |
Last Updated: 26th July 2018 06:49 AM | A+A A- |

അസം: ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി ജീവന് വെടിയുന്നവര്‍ ഫേസ്ബുക്കിന് തീര്‍ത്ത വെല്ലുവിളി വലുതായിരുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ വെറുതെ നോക്കി നില്‍ക്കാതെ അവരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി ഫേസ്ബുക്ക് കൊണ്ടുവന്ന ആത്മഹത്യാ അലേര്‍ട്ട് ഫലം കണ്ടു.
ഫേസ്ബുക്ക അലേര്‍ട്ടിലൂടെ അസമില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായി. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് തിരിച്ചറിഞ്ഞ ഫേസ്ബുക്ക് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അസം പൊലീസിലെ സൈബര്‍ വിഭാഗം പെണ്‍കുട്ടിയുടെ സ്ഥലം കണ്ടെത്തി ലോക്കല്‍ പൊലീസിനെ വിവരം അറിയിച്ചു. ഫേസ്ബുക്കില്‍ നിന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയേയും കുടുംബത്തേയും ഇപ്പോള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയാണ്.