കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍; സന്ദര്‍ശകര്‍ക്ക് വിലക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2018 08:18 PM  |  

Last Updated: 26th July 2018 08:18 PM  |   A+A-   |  

 

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. മൂത്രനാളിയില്‍ അണുബാധയും പനിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം ചെന്നൈയിലെ
വീട്ടില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷിക്കുന്നു. ആരോഗ്യനില കണക്കിലെടുത്ത് സന്ദര്‍ശകരെ ഒഴിവാക്കി. 

കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വവസതിയിലേക്ക് മാറ്റുകയായിരുന്നു.