പശുവും മനുഷ്യനും ഒരുപോലെ; ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിസാരകാര്യമെന്ന് യോഗി, അനാവശ്യ പ്രാധാന്യം നല്‍കുന്നത് കോണ്‍ഗ്രസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th July 2018 06:54 AM  |  

Last Updated: 26th July 2018 06:54 AM  |   A+A-   |  

 

ലക്‌നൗ: മനുഷ്യനും പശുവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടിഞ്ഞാറന്‍ യുപിയില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആദിത്യനാഥ്. 

തന്റെ സര്‍ക്കാര്‍ പശുവിനെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കും. പശുവിന്റെ പേരിലുള്ള  ആക്രമണങ്ങള്‍ക്ക് അനവാശ്യ പ്രാധാന്യമാണ് നല്‍കുന്നത്. നിസാരകാര്യത്തെ വലുതാക്കി കാണിക്കുന്നത് കോണ്‍ഗ്രസിന്റെ താത്പര്യമാണെന്നും ആദിത്യനാഥ് പറഞ്ഞു. 

പശുവും മനുഷ്യനും പ്രകൃതിയില്‍ അവരുടേതായ കൃത്യം ഒരുപോലെ വഹിക്കുന്നുണ്ട്. അതുകൊണ്ട് മനുഷ്യനെപ്പോലെ പശുവും സംരക്ഷിക്കപ്പെടും. മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടെയും വിഭാഗത്തിന്റെയും മതങ്ങളുടെയും ഉത്തരവാദിത്തമാണെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.