ആളുകള്‍ നോക്കിനില്‍ക്കെ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2018 10:34 PM  |  

Last Updated: 27th July 2018 10:34 PM  |   A+A-   |  

 

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആളുകള്‍ നോക്കിനില്‍ക്കെ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. വെള്ളിയാഴ്ച  രാത്രിയോടെ ഗാസിയാബാദിലെ ഖോഡയിലായിരുന്നു സംഭവം. വളരെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിനു ബലക്ഷയം  ഉണ്ടായിരുന്നതിനാല്‍ ആരും താമസിച്ചിരുന്നില്ല. വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണ്‍ കെട്ടിടത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഈ ഗോഡൗണും  ഇവിടെ നിന്നും മാറ്റിയിരുന്നു.