ഇനിയിത് ആവര്‍ത്തിക്കില്ല; കോണ്‍ഗ്രസ് നേതാവിനോട് മാപ്പ് പറഞ്ഞ് നിതിന്‍ ഗഡ്കരി

കോണ്‍ഗ്രസ് നേതാവ് ജ്വാതിരാദിത്യ സിന്ധ്യയോട് മാപ്പ് പറഞ്ഞ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
ഇനിയിത് ആവര്‍ത്തിക്കില്ല; കോണ്‍ഗ്രസ് നേതാവിനോട് മാപ്പ് പറഞ്ഞ് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ജ്വാതിരാദിത്യ സിന്ധ്യയോട് മാപ്പ് പറഞ്ഞ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സ്വന്തം മണ്ഡലമായ ഗുണയില്‍ ഹൈവേ ഉദ്ഘാടന ചടങ്ങിന് തന്നെ ക്ഷണിക്കാതിരുന്നതിനെതിനെകുരിച്ച് ലോക്‌സഭയില്‍ ശ്രദ്ധ ക്ഷണിച്ചപ്പോഴാണ് മന്ത്രി മാപ്പ് പറഞ്ഞത്. 

മധ്യപ്രദേശ് സര്‍ക്കാര്‍ ഹൈവെയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരിക്കുകയും ഉദ്ഘാടന ഫലകത്തിലുണ്ടായിരുന്ന തന്റെ പേര് ഒഴിവാക്കുകയും ചെയ്തുവെന്ന് സിന്ധ്യ പറഞ്ഞു. പ്രോട്ടോക്കോള്‍ അനുസരിച്ച് സ്ഥലം എംപിയെ ക്ഷണിക്കേണ്ട ചടങ്ങായിരുന്നു അതെന്നും ഒഴിവാക്കിയതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സിന്ധ്യ പറഞ്ഞു. 

ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് നിതിന്‍ ഗഡ്കരി പ്രതികരിച്ചു. എംപിമാരുടെ പേരുകള്‍ തീര്‍ച്ചയായും അവിടെ വേണമായിരുന്നു. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു, ഇനിയിത് അവാര്‍ത്തിക്കില്ല-അദ്ദേഹം പറഞ്ഞു. 

സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും സിന്ധ്യ ആവശ്യപ്പെട്ടു. തുടരെ ഈ ആവശ്യം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിന് എതിരെ സ്പീക്കര്‍ സുമിത്രാ മാജന്‍ രംഗത്തെത്തി. സംഭവത്തില്‍ പങ്കില്ലാതിരുന്നിട്ടും മാപ്പ് പറഞ്ഞ മന്ത്രിയുടെ വലിയ മനസ്സിനെ അംഗീകരിക്കുകയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com