ഭക്ഷ്യാവിശിഷ്ടങ്ങള്‍ ജനല്‍ വഴി പുറന്തളളുന്നത് ഇനി മറക്കാം; ട്രെയിനില്‍ പാന്‍ട്രി ജീവനക്കാര്‍ തന്നെ വെയ്‌സ്റ്റ് ബാഗുമായി വരും 

ഇനി മുതല്‍ ട്രെയിനിലെ കാറ്ററിങ് ജീവനക്കാര്‍ വെയ്സ്റ്റ് ബാഗുമായി എത്തി ഭക്ഷ്യാവിശിഷ്ടങ്ങള്‍ ശേഖരിക്കും.
ഭക്ഷ്യാവിശിഷ്ടങ്ങള്‍ ജനല്‍ വഴി പുറന്തളളുന്നത് ഇനി മറക്കാം; ട്രെയിനില്‍ പാന്‍ട്രി ജീവനക്കാര്‍ തന്നെ വെയ്‌സ്റ്റ് ബാഗുമായി വരും 

ന്യൂഡല്‍ഹി: ട്രെയിനില്‍ പായ്ക്കറ്റില്‍ വാങ്ങുന്ന ഭക്ഷണം ജനലുവഴി പുറത്തയേക്ക് തളളുന്നതാണ് പതിവായി കാണുന്ന ദൃശ്യം.ഇത് വലിയ മാലിന്യപ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് റെയില്‍വേ.

വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ തന്നെ ഭക്ഷ്യാവിശിഷ്ടങ്ങള്‍ ശേഖരിക്കുന്നതാണ് പതിവ്. സമാനമായ മാര്‍ഗം അവലംബിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഇനി മുതല്‍ ട്രെയിനിലെ കാറ്ററിങ് ജീവനക്കാര്‍ വെയ്സ്റ്റ് ബാഗുമായി എത്തി ഭക്ഷ്യാവിശിഷ്ടങ്ങള്‍ ശേഖരിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹനി അറിയിച്ചു.

ഭക്ഷണ വിതരണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വിമാനമാതൃക പിന്തുടരാനുളള തീവ്രശ്രമത്തിലാണ് റെയില്‍വേ. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങള്‍ ട്രെയിനില്‍ സജ്ജമാക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നത്.

ജൂലൈ 17ന് നടന്ന ഡിവിഷണല്‍ തല യോഗത്തിലാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഭക്ഷണം വിതരണം ചെയ്തശേഷവും പാന്‍ട്രി ജീവനക്കാരുടെ ഉത്തരവാദിത്വം പൂര്‍ണമാകില്ല. ഭക്ഷ്യാവിശിഷ്ടങ്ങള്‍ കൂടി പാ്ന്‍ട്രി ജീവനക്കാര്‍ തന്നെ ശേഖരിക്കണമെന്ന് അശോക് ലോഹനി പറഞ്ഞു. 

നിലവില്‍ അരി ഭക്ഷണം കഴിച്ചശേഷം പ്ലേറ്റുകള്‍ സീറ്റുകളുടെ അടിയില്‍ വെയ്ക്കുന്നതാണ് പതിവ്. പഴവും മറ്റു പാക്കേജ്ഡ് ഉല്‍പ്പനങ്ങളും കഴിച്ചശേഷം അലക്ഷ്യമായി ബോഗിയില്‍ തന്നെ നിക്ഷേപിക്കുന്നത് വൃത്തിഹീനമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ ഇടപെടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com