'മുസ്ലീം ജനസംഖ്യ പെരുകുന്നത് രാജ്യത്ത് ബലാല്‍സംഗവും കൊലപാതകവും വര്‍ധിക്കാന്‍ കാരണമാകുന്നു' : വിവാദ പ്രസ്താവനയുമായി ബിജെപി എംപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2018 02:32 PM  |  

Last Updated: 27th July 2018 02:32 PM  |   A+A-   |  

ന്യൂഡല്‍ഹി : മുസ്ലീം ജനസംഖ്യ പെരുകുന്നതാണ് രാജ്യത്ത് ബലാല്‍സംഗവും കൊലപാതകവും വര്‍ധിക്കാന്‍ കാരണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി. മുതിര്‍ന്ന ബിജെപി നേതാവും അംബേദ്കര്‍ നഗറില്‍ നിന്നുള്ള എംപിയുമായ ഹരി ഓം പാണ്ഡെയാണ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. 

മുസ്ലീങ്ങള്‍ മൂന്നും നാലും തവണ വിവാഹം കഴിക്കുന്നു. ഇതില്‍ നിന്നും ഒമ്പതോ പത്തോ കുട്ടികളും ഉണ്ടാകുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഇതുമൂലം ഇവര്‍ തൊഴിലില്ലാത്തവരായി മാറുന്നു. ഇത് രാജ്യത്ത് അരാജകത്വത്തിന് വഴിവെക്കുന്നുവെന്നും ഹരി ഓം പാണ്ഡെ പറഞ്ഞു. 

മുസ്ലീം ജനസംഖ്യ വളരെ വേഗം വര്‍ധിക്കുകയാണ്. ഇപ്പോള്‍ ശരീഅത്ത് നിയമം വേണമെന്ന് ആവശ്യപ്പെടുന്നു. നാളെ അവര്‍ പുതിയ പാകിസ്ഥാന്‍ വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.