സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി വനിത പൊലീസ് സാധനങ്ങള്‍ കീശയിലാക്കി; മോഷണം പിടിച്ച ജീവനക്കാരനെ തല്ലിച്ചതച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th July 2018 02:19 AM  |  

Last Updated: 27th July 2018 02:19 AM  |   A+A-   |  

police

 

ചെന്നൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച വനിതാ പൊലീസിനെ പിടികൂടിയതിന് ജീവനക്കാരന് ക്രൂര മര്‍ദനം. ചെന്നൈയിലെ ചെട്ട്‌പോട്ടിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവമുണ്ടായത്. കള്ളത്തരം പൊളിക്കുകയും മാപ്പ് അപേക്ഷ എഴുതിക്കുകയും ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പോയ ഇവര്‍ പിന്നീട് ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കൊപ്പമെത്തി ജീവനെ കൈയേറ്റം ചെയ്തു. 

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ കോണ്‍സ്റ്റബിള്‍ അവിടത്തെ ഷെല്‍ഫില്‍ നിന്നെടുത്തു ഓരോ സാധനങ്ങളും പോക്കറ്റിലാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. ഇത് കണ്ട ജീവനക്കാരന്‍ കോണ്‍സ്റ്റബിളിനെ തടഞ്ഞു നിര്‍ത്തി സാധനങ്ങള്‍ തിരികെവയ്ക്കണമെന്നും മാപ്പ് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് തെറ്റ് സമ്മതിച്ച് മാപ്പ് എഴുതി നല്‍കിയാണ് പൊലീസുകാരി ഇവിടെ നിന്ന് പോയത്.

പിന്നീട് വനിതാ പൊലീസിന്റെ ഭര്‍ത്താവും സുഹൃത്തുക്കളുമടങ്ങിയ സംഘം സൂപ്പര്‍മാര്‍ക്കറ്റി മോഷണം കണ്ടുപിടിച്ച ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നു. ഇവരുടെ അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

TAGS
chennai