നിയമം പാലിച്ച യുവാവിന് പൊലീസ് വക റോസാപ്പൂ; ഭാര്യയ്ക്ക് സംശയം, ഒടുക്കം യുവാവ് ചെയ്തത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2018 03:22 PM  |  

Last Updated: 28th July 2018 03:58 PM  |   A+A-   |  

 

ലഖ്‌നോ: റോഡില്‍ ഗതാഗത നിയമം പാലിച്ച യുവാവിന് പൊലീസ് സമ്മാനമായി നല്‍കിയത് ഒരു ചുവന്ന റോസാപ്പുഷ്പം. നിയമം പാലിക്കുന്ന ഉത്തമപൗരനെന്ന നിലയില്‍ സമ്മാനം ലഭിച്ചതിന്റെ ആത്മനിര്‍വൃതിയോടെ അയാള്‍ വീട്ടിലെത്തിയപ്പോള്‍ സംഭവിച്ചത് മറിച്ചായിരുന്നു. വീട്ടിലെത്തിയ ഉടനെ ഭാര്യ ഇടഞ്ഞു. അഭിനന്ദനം പ്രതീക്ഷിച്ച ഭാര്യയില്‍ നിന്നുണ്ടായത് സംശയം.

 

റോസാപ്പൂ കിട്ടിയത് പൊലീസില്‍ നിന്നാണെന്ന് എത്ര പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കിയിട്ടും ഭാര്യ വിശ്വസിച്ചില്ല. പിന്നെ ഭാര്യയെ ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വണ്ടിയുമായി റോസാപ്പൂ നല്‍കിയ പൊലീസുകാരന്റെ അടുത്തെത്തി സംഭവിച്ച കാര്യങ്ങള്‍ എല്ലാം പറഞ്ഞു. പൊലീസ് യുവാവിന് പൂനല്‍കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ആ ഫോട്ടോ പൊലീസുകാരന്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യയുടെ സംശയം ദുരീകരിച്ചത്. യുവാവിന് റോസാപ്പൂ നല്‍കിയ പ്രേം സഹി എന്ന പൊലീസുകാരനാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.