കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി; സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് അണികള്‍

ഇപ്പോള്‍ ആശുപത്രി പരിസരവും അണികളെക്കൊണ്ട് നിറയുകയാണ്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്
കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി; സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് അണികള്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പാര്‍ട്ടി അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യം കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീട്ടില്‍ നിന്ന് അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിലെ ഗോപാലപുരത്തെ വസതിയില്‍ വിദഗ്ധ ഡോക്റ്ററുടെ പരിചരണത്തിലായിരുന്നു അദ്ദേഹം. മക്കളായ സ്റ്റാലിന്‍, അഴകനിധി, ദുരൈമുരുകന്‍ എന്നിവര്‍ വീട്ടിലേക്ക് എത്തിയതിന് ശേഷമാണ് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. 

കരുണാനിധിയുടെ ആരോഗ്യനില ഗുരുതമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതു മുതല്‍ വസതിയിലേക്ക് അണികളുടെ ഒഴുക്കാണ്. ഇപ്പോള്‍ ആശുപത്രി പരിസരവും അണികളെക്കൊണ്ട് നിറയുകയാണ്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡിഎംകെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുകയാണ് പൊലീസ്. 

കരുണാനിധി അതീവഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടെന്ന് സ്റ്റാലിന്‍ സ്റ്റാലിന്‍ അറിയിച്ചിരുന്നു. പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് കരുണാനിധിയെ സന്ദര്‍ശിക്കാനായി എത്തുന്നത്. 

മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.  ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബന്ധുക്കളടക്കം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 24 മണിക്കൂറും വിദഗ്ധ ഡോക്റ്റര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. 4കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com