കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മഴയെടുത്തത് 465 ജീവന്‍

കാലവവര്‍ഷത്തില്‍ കേരളമടക്കം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ പൊലിഞ്ഞത് 465 ജീവന്‍
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മഴയെടുത്തത് 465 ജീവന്‍

ന്യൂഡല്‍ഹി:  കാലവവര്‍ഷത്തില്‍ കേരളമടക്കം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ പൊലിഞ്ഞത് 465 ജീവന്‍. ആഭ്യന്തരമന്ത്രാലയത്തിലെ ദേശീയ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിന്റെ കണക്ക് പ്രകാരം  മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം ആള്‍നാശമുണ്ടായത്. എന്നാല്‍ മരണസംഖ്യ ഇതിലധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

മഹാരാഷ്ട്രയില്‍  138 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ മരിച്ചത് 125 പേരാണ്. പശ്ചിമ ബംഗാള്‍ 116, ഗുജറാത്ത് 52, അസം 34 പേരാണ് മരണമടഞ്ഞത്. മഹാരാഷ്ട്രയിലെ 26 ജില്ലകളിലും ബംഗാളിലെ 22 ജില്ലകളിലും കേരളത്തിലെ മുഴുവന്‍ ജില്ലകളിലും അസമിലെ 21 ജില്ലകളിലും ഗുജറാത്തിലെ 10 ജില്ലകളിലും കനത്തമഴയെ തുടര്‍ന്ന് പ്രളയക്കെടുതി നേരിടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അസമില്‍ 10.17 ലക്ഷം പേരുടെ സര്‍വതും മഴയെടുത്തതായാണ് റിപ്പോര്‍ട്ട്്. 2.17 ലക്ഷം പേര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം പ്രാപിക്കുകയാണ്. കേരളത്തില്‍ 1.43 ലക്ഷം പേരെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. സംസ്ഥാത്തിന്റെ കണക്കുകളില്‍ 125 പേര്‍ മരിച്ചതായും ഒന്‍പതുപേരെ കാണാതയായതായും സര്‍ക്കാര്‍ വൃത്തങ്ങല്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴതുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com