കൈയ്യിലുള്ളത് തോക്കാണെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല; തെളിയിക്കാന്‍ യുവതിയെ വെടിവെച്ച് കൊന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2018 10:19 AM  |  

Last Updated: 28th July 2018 10:19 AM  |   A+A-   |  

gunghjh

ന്യൂഡല്‍ഹി: തന്റെ പക്കലുള്ള ആയുധം തോക്കാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്നതിനാല്‍ തെളിയിക്കാനായി യുവാവ് യുവതിയെ വെടിവച്ച് കൊന്നു. താന്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി യുവതിയുടെ വയറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡല്‍ഹിയിലെ തിമര്‍പൂര്‍ എന്ന സ്ഥലത്താണ് സംഭവം. സംഭവത്തില്‍ സണ്ണി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

താന്‍ മദ്യലഹരിയിലാണ് യുവതിയെ സന്ദര്‍ശിച്ചതെന്നു യുവാവ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. നിഷ്തി എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. തന്റെ കൈയ്യിലുള്ള ആയുധം തോക്കാണെന്ന് യുവതിയെ വിശ്വസിപ്പിക്കാനാണ് സണ്ണി അവര്‍ക്കുനേരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ശാരീരിക അസ്വസ്തതകള്‍ ചൂണ്ടികാട്ടി മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്കിടയില്‍ യുവതിയുടെ വയറില്‍ മുറിവ് കണ്ടതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.