ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതുപോലെ ബാബാ രാംദേവ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; പ്രവചനവുമായി ന്യൂയോര്‍ക്ക് ടൈംസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th July 2018 05:06 PM  |  

Last Updated: 28th July 2018 05:06 PM  |   A+A-   |  

 

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായത് പോലെ യോഗാഗുരു ബാബാ രാംദേവ് ഇന്ത്യന്‍ പ്രധാനമന്ത്രിയായേക്കാമെന്ന് അന്താരാഷ്ട്ര മാധ്യമം ന്യൂയോര്‍ക്ക ടൈംസ്. 'മോദിയുടെ ഉദയത്തിനു കാരണമായ കോടിപതി യോഗി' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

'ഇന്ത്യയുടെ ഡോണള്‍ഡ് ട്രംപ് ആരെന്നുള്ള ചോദ്യത്തിന് ഉത്തരമാണ് ബാബാ രാംദേവ്. അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ദേഹമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ട്രംപിനെ പോലെ തന്നെ ഒരു സാമ്രാജ്യത്തിന്‍രെ തലപ്പത്തിരിക്കുന്നയാളാണ് ബാബാ രാംദേവ്. ട്രംപിനെപ്പോലെ തന്നെ വൈഭവമുള്ള ഒരു ടെലിവിഷന്‍ വ്യക്തിത്വം. അദ്ദേഹത്തിന്റെ പേരും മുഖവും ഇന്ത്യയില്‍ എല്ലായിടത്തും അറിയാം- ലേഖനം പറയുന്നു. 

മറ്റേതു പ്രധാനമന്ത്രിയെക്കാളും കരുത്തനായിരിക്കും രാംദേവ്. അദ്ദേഹത്തെ പിന്തുടരുന്ന ഒരുപാട് ആളുകളുണ്ടാകും. 2014 ലെ തെരഞ്ഞെടുപ്പില്‍ രാംദേവിന്റെ പ്രചരണങ്ങള്‍ മോദിയെ സഹായിച്ചിട്ടുണ്ട്. മോദിയുടെ അടുത്ത സുഹൃത്താണ് താനെന്ന് രാംദേവ് തന്നെ പല തവണ പറഞ്ഞിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. 

ഹിന്ദുത്വം എന്ന ആശയത്തെ തന്നെ രാംദേവ് പൊളിച്ചെഴുതിയെന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യസ്‌നേഹം, ആരോഗ്യം എന്നിവയെ എല്ലാം അദ്ദേഹം സമന്വയിപ്പിച്ചു. വ്യത്യസ്തമനായ ഒരു പ്രധാനമന്ത്രിയായിരിക്കും രാംദേവെന്നും ലേഖനത്തില്‍ പറയുന്നു.