മദ്രസ അധ്യാപകന്റെ ലൈംഗിക പീഡനം; പൊലീസെത്തി രക്ഷിച്ചത് 36 കുട്ടികളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2018 02:37 PM  |  

Last Updated: 28th July 2018 02:37 PM  |   A+A-   |  

 


പൂനെ: മദ്രസ അധ്യാപകന്റെ ലൈംഗിക പീഡനത്തില്‍ നിന്നും പൊലീസ് എത്തി രക്ഷിച്ചത് മുപ്പത്തിയാറ് കുട്ടികളെ. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇതിന് പിന്നാലെ 21 വയസ്സുകാരനായ അധ്യാപകന്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് മദ്രസ്സയില്‍ നിന്നും രക്ഷപ്പെട്ട പത്തുവയസ്സുകാരായ രണ്ട് വിദ്യാര്‍തഥികളുടെ പരാതിയെ തുടര്‍ന്നാണ് വിവരം പുറംലോകം അറിയുന്നത്. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായും എസ്‌ഐ മിലിന്ദ് ഗെയ്ക് വാദ് പറഞ്ഞു.

മുപ്പത്തിആറ് കുട്ടികളാണ് ഈ മദ്രസ്സയില്‍ പഠിക്കുന്നത്. അഞ്ചുമുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബീഹാറില്‍ നിന്നുള്ള കുട്ടികളാണ് കുടുതലും.