മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

ദാപോലി കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികളും സ്റ്റാഫുമാണ് അപകടത്തില്‍പ്പെട്ടത്
മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബനെലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം. മഹാബലേശ്വറിന് സമീപം പോലാഡ്പൂരില്‍ വെച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ദാപോലി കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികളും സ്റ്റാഫുമാണ് ബസില്‍ ഉണ്ടായിരുന്നത്. പിക്‌നിക്കിന് പോയ ഇവരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com