യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നു, ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍, ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2018 12:24 PM  |  

Last Updated: 28th July 2018 12:24 PM  |   A+A-   |  

yamuna

 

ന്യൂഡല്‍ഹി: യമുനാ നദിയില്‍ ജലനിരപ്പ്  ഉയര്‍ന്നതോടെ ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍. കനത്ത മഴയും ഹരിയാനയിലെ ഹത്‌നികുണ്ഡ് അണയില്‍നിന്നുള്ള വെള്ളം തുറന്നുവിട്ടതുമാണ് നദിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.

ശനിയാഴ്ച 204.92 മീറ്റര്‍ നിലയിലാണ് യമുനയില്‍ ജലം ഒഴുകുന്നത്. അപകട നിലയേക്കാള്‍ 0.09 മീറ്റര്‍ അധികമാണിത്. 

ജലനിരപ്പ് ഉയര്‍ന്നതോടെ ഡല്‍ഹി ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവരെ മാറ്റിത്താമസിപ്പിക്കാന്‍ നടപടി തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. 

ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. മഴ ഗതാഗതത്തെയും കാര്യമായിത്തന്നെ ബാധിച്ചു.