ടി ടി വി ദിനകരന്റെ കാറിന് നേരെ ബോംബേറ് ;  രണ്ട് പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2018 01:59 PM  |  

Last Updated: 29th July 2018 01:59 PM  |   A+A-   |  

ചെന്നൈ: ആര്‍ കെ നഗര്‍ എംഎല്‍എയും അമ്മ മക്കള്‍ മുന്നേറ്റ കഴഗം പാര്‍ട്ടി തലവനുമായ ടി ടിവി ദിനകരന്റെ വാഹനത്തിന് നേരെ ബോംബാക്രമണം. അഡയാറിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് പെട്രോള്‍ ബോംബാക്രമണത്തില്‍  ഭാഗികമായി തകര്‍ന്നു.
 
കാര്‍ ഡ്രൈവര്‍ക്കും ദിനകരന്റെ പഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ക്കും പരിക്കേറ്റു. സംഭവ സമയത്ത് ദിനകരന്‍ കാറില്‍ ഉണ്ടായിരുന്നില്ല. കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. 

ബോംബെറിഞ്ഞ് പോയവരെ പിടികൂടാനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. അണ്ണാ ഡിഎംകെ വിട്ടാണ് ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴഗം രൂപീകരിച്ചത്.