'ഇത് 102 നോട്ട് ഔട്ട് എന്ന ബോളിവുഡ് സിനിമയല്ലേ?' ;  സ്വത്ത് ചോദിച്ചെത്തിയ മകന്‍ അമ്മയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പ്രായമായ മാതാപിതാക്കളെ മക്കള്‍ ഉപദ്രവിക്കുന്നതും സ്വത്ത് തട്ടിയെടുക്കുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഈ സിനിമയുടെ പകര്‍പ്പാണ് കേസില്‍ ഉണ്ടായിരിക്കുന്നത്.
'ഇത് 102 നോട്ട് ഔട്ട് എന്ന ബോളിവുഡ് സിനിമയല്ലേ?' ;  സ്വത്ത് ചോദിച്ചെത്തിയ മകന്‍ അമ്മയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ന്യൂഡല്‍ഹി: സ്വത്ത് തര്‍ക്കത്തില്‍ അമ്മയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച മകന്‍ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വാര്‍ധക്യത്തിലുള്ള അമ്മയെ മാനസികമായി ഉപദ്രവിച്ചതിനും പുറമേ അവരുടെ ഉടമസ്ഥതയിലുള്ള സ്വത്ത് ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും ജസ്റ്റിസ് വാത്മീകി ജെ മേത്ത അഭിപ്രായപ്പെട്ടു. 

അമിതാഭ് ബച്ചനും റിഷി കപൂറും  അഭിനയിച്ച '102 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ കഥ പോലെയാണ് ഈ കേസെന്നും കോടതി വിധിയില്‍ പറഞ്ഞു. പ്രായമായ മാതാപിതാക്കളെ മക്കള്‍ ഉപദ്രവിക്കുന്നതും സ്വത്ത് തട്ടിയെടുക്കുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഈ സിനിമയുടെ പകര്‍പ്പാണ് കേസില്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ അമ്മയ്ക്ക് ആറാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരമായി ഒരുലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിച്ചു.

വിധവയായ വൃദ്ധയുടെ സമ്മതത്തോടെ ചിത്രഞ്ജന്‍ പാര്‍ക്കിലുള്ള അവരുടെ സ്വത്ത് ഭാഗം വയ്ക്കുന്നതിനായി മകള്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ഈ സ്വത്തില്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ടാണ് മകന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭര്‍ത്താവില്‍ നിന്നും ലഭിച്ച സ്വത്തിന്റെ പൂര്‍ണ അധികാരം വൃദ്ധയായ സ്ത്രീയ്ക്കാണ് എന്ന് പറഞ്ഞ് കോടതി ഈ ആവശ്യം നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അമ്മയെ ഉപദ്രവിച്ച് ഇറക്കിവിട്ടതിന് പിന്നാലെ സ്വത്തില്‍ അവകാശം പറഞ്ഞ് വരുന്നത് ശരിയല്ലെന്നും നഷ്ടപരിഹാരമായി അമ്മയ്ക്ക് ഒരുലക്ഷം നല്‍കണമെന്നും കോടതി വിധിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com