ഇന്ത്യയ്ക്ക് 'റേഞ്ച് പോരാ': ഇന്റർനെറ്റ്​ വേ​ഗത്തിൽ ഒന്നാമൻ ഖത്തർ

ലോകത്ത്​ ഏറ്റവും കൂടുതൽ ഇന്റർനെറ്റ്​ വേഗമുള്ള രാജ്യമായി ഖത്തർ
ഇന്ത്യയ്ക്ക് 'റേഞ്ച് പോരാ': ഇന്റർനെറ്റ്​ വേ​ഗത്തിൽ ഒന്നാമൻ ഖത്തർ


ലോകത്ത്​ ഏറ്റവും കൂടുതൽ ഇന്റർനെറ്റ്​ വേഗമുള്ള രാജ്യമായി ഖത്തർ. 5 ജി സ്​പീഡിലുള്ള നെറ്റ്​വർക്ക്​ നൽകി ചരിത്രം കുറിച്ചതിന്​ പിന്നാലെയാണ്​ ഖത്തർ വീണ്ടും നേട്ടം സ്വന്തമാക്കുന്നത്​. ഉൗക്​ല സ്​പീഡ്​ ടെസ്​റ്റിലാണ്​ ഖത്തറിന്​ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്​. സെക്കൻഡിൽ 63.22 എം.ബിയാണ്​ ഖത്തറിലെഇന്റർനെറ്റ് ഡൗൺലോഡ്​ വേഗം. 16.53 എം.ബി.പി.എസാണ്​ അപ്​ലോഡ്​ വേഗം.

നോർവേയാണ്​ ഇന്റർനെറ്റ്​​ വേഗത്തിന്റെ കാര്യത്തിൽ രണ്ടാമത്​. സെക്കൻഡിൽ 62.14 എം.ബിയാണ്​ നോർവയിലെ ഇന്റർനെറ്റ് ഡൗൺലോഡ്​ വേഗം. അതേ സമയം, രാജ്യാന്തരതലത്തിൽ ശരാശരി ഡൗൺലോഡ്​ വേഗം സെക്കൻഡിൽ 23.54 എം.ബിയും അപ്​ലോഡ്​ വേഗം സെക്കൻഡിൽ 9.28 എം.ബിയുമാണ്​.

ഇന്റർനെറ്റ് വേ​ഗത്തിൽ പുരോഗതി ഉണ്ടാക്കിയെന്ന്​ അവകാശപ്പെടുന്ന ഇന്ത്യ ഇന്റർനെറ്റ്​ വേഗതയിൽ 109ാം സ്ഥാനത്താണ്​. 9.12 എം.ബിയാണ്​ ഇന്ത്യയിലെ മൊബൈൽ ഇൻറർനെറ്റ്​ ഡൗൺലോഡ്​ വേഗം. 3.62 എം.ബിയാണ്​ അപ്​ലോഡ്​ വേഗം. അതേ സമയം, ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റിൽ സിം​ഗപ്പൂരാണ്​ ഒന്നാം സ്ഥാനത്ത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com