മോദിയുടെ മണ്ഡലത്തിലും ലുലുമാള്‍; ഉത്തരേന്ത്യയിലെ വലിയ മാളെന്ന് എംഎ യൂസഫലി

മാള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഉത്തരേന്ത്യയിലെ  ഏറ്റവും വലിയ മാള്‍ ആയിരിക്കും ഇത്
മോദിയുടെ മണ്ഡലത്തിലും ലുലുമാള്‍; ഉത്തരേന്ത്യയിലെ വലിയ മാളെന്ന് എംഎ യൂസഫലി


ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിര്‍മാണം തുടരുന്ന രണ്ട് ഹൈപ്പര്‍ മാളുകള്‍ക്കു പുറമേ വാരാണസിയിലും നോയിഡയിലും ഓരോ മാളുകള്‍ കൂടി നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യൂസഫലി. വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമാണ്. 

ലക്‌നൗവിലെ ഹൈപ്പര്‍ മാള്‍ നിശ്ചയിച്ചതിലും മുന്‍പു തന്നെ പണി പൂര്‍ത്തിയാക്കി തുറക്കുമെന്നു യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാളിന്റെ നിര്‍മാണത്തിന് എല്ലാ സഹകരണവും നല്‍കുന്നുണ്ട്. മാളിന്റെ 35% പണി പൂര്‍ത്തിയായിക്കഴിഞ്ഞു. മാള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഉത്തരേന്ത്യയിലെ  ഏറ്റവും വലിയ മാള്‍ ആയിരിക്കും ഇത്. 

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനു വിദേശങ്ങളില്‍ നിന്നു വ്യവസായികളെ ആകര്‍ഷിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളെ യൂസഫലി പ്രകീര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com