സര്‍പ്പദോഷം: താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്ന് മലയാളി ജ്യോതിഷിയുടെ പ്രവചനം, ഗ്രാമം വിട്ടോടി ജനങ്ങള്‍

ഗ്രാമത്തിന് നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നും മലയാളി ജ്യോതിഷി പ്രവചിച്ചതിനെ തുടര്‍ന്ന്് കന്നഡ ഗോത്ര ഗ്രാമത്തില്‍ നിന്ന് കുടുംബങ്ങള്‍ പാലായനം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗലൂരു: ഗ്രാമത്തിന് നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നും മലയാളി ജ്യോതിഷി പ്രവചിച്ചതിനെ തുടര്‍ന്ന് കന്നഡ ഗോത്ര ഗ്രാമത്തില്‍ നിന്ന് കുടുംബങ്ങള്‍ പാലായനം ചെയ്തു. ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവര്‍ഗക്കാരിലെ 25 കുടുംബങ്ങളാണ് പേടിച്ചോടിയത്.
 
ഇവിടെയുളള 60 കുടുംബങ്ങളിലെ 29പേര്‍ നാലുവര്‍ഷത്തിനിടെ മരിച്ചതോടെയാണ് ജനങ്ങള്‍ ഭയന്നതും ജ്യോതിഷിയെ സമീപിച്ചതും. നാഗങ്ങള്‍ക്കായി അമ്പലം പണിതെങ്കിലും മരണം തുടര്‍ന്നതോടെ ഭയന്നുപോയെന്നും കഴിഞ്ഞയാഴ്ചയും ഒരാള്‍ മരിച്ചപ്പോഴാണ് നാടുവിടാന്‍ തീരുമാനിച്ചതെന്നും ഗ്രാമവാസികള്‍ പറയുന്നു.

കൊപ്പാൡലേക്കും ഉഡുപ്പി കോട്ടേശ്വരയിലേക്കുമാണ് പല കുടുംബങ്ങളും ചേക്കേറിയത്. ഇവരുടെ അന്ധവിശ്വാസം മാറ്റിയെടുക്കാന്‍ ഏറെ പരിശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്ന് ബാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ വസന്തകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com