കത്തുവ ബലാത്സംഗക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

By സമകാലികമലയാളം ഡെസ്‌ക്  |   Published: 30th July 2018 06:51 AM  |  

Last Updated: 30th July 2018 06:51 AM  |   A+A-   |  

 

ശ്രീനഗര്‍: കത്തുവ പീഡന കേസില്‍ കുറ്റപത്രം ക്രൈംബ്രാഞ്ച് ഈയാഴ്ച പഠാന്‍കോട്ട് കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തി പൊലീസ് അറസ്റ്റു ചെയ്ത എട്ടു പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണു സമര്‍പ്പിക്കുന്നത്. ഈ മാസം ആദ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് എട്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.

പ്രതികള്‍ക്കെതിരെയുള്ള ഗൂഡാലോചന കുറ്റം സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന െ്രെകംബ്രാഞ്ചിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ ജനുവരിയില്‍ കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കി കൊന്ന കേസില്‍ നാലു പൊലീസുകാരുള്‍പ്പെടെ എട്ടു പേരെ െ്രെകം ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇവരിപ്പോള്‍ പഞ്ചാബിലെ ഗുരുദാസ്പുരില്‍ ജയിലിലാണ്.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. സംഭവത്തില്‍ തെളിവു നശിപ്പിക്കാന്‍ സഹായിച്ചതിനാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തത്.