നഗരത്തില്‍ ഇരമ്പിയെത്തിയ മഴവെള്ളപാച്ചിലില്‍ കാര്‍ ഒലിച്ചുപോയി; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th July 2018 11:07 PM  |  

Last Updated: 30th July 2018 11:07 PM  |   A+A-   |  

 

ഡെറാഡൂണ്‍: കനത്തമഴയെ തുടര്‍ന്ന് റോഡില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ വെച്ചാണ് കാര്‍യാത്രികര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. യാത്രികര്‍ ഇറങ്ങുന്നതിനിടെ കുത്തൊഴുക്കില്‍ സാന്‍ട്രോ കാര്‍ ഒലിച്ചുപോയി. 

കുത്തിയൊലിച്ച് വരുന്ന വെള്ളം കണ്ടതിന് പിന്നാലെ നിര്‍ത്തിയിട്ടി കാറില്‍ നിന്ന് ഇവര്‍ പ്രാണരക്ഷാര്‍ത്ഥം ഇറങ്ങുകയായിരുന്നു. തെട്ടടുത്ത നിര്‍ത്തിയിട്ട കാറിനും  ഓട്ടോറിക്ഷയ്ക്കും മുകളില്‍ കയറി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്ന് അവസാനം ഇറങ്ങിയ യുവാവ് രക്ഷപ്പെട്ടത് അവിശ്വസനീയമായിട്ടാണ്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്ത് വിട്ടത്‌